പ്രിയ ബോളിവുടിലെക്; രണ്ബീരിന്റെ നായിക

രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബയിലാണ് പ്രിയയെ നായികയായി പരിഗണിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയായ പ്രിയ വാര്യര്‍ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായി കഴിഞ്ഞതിനാലാണ് ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പ് ബോളിവുഡ് പ്രവേശനം സാധ്യമാകുന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തിക്കൊണ്ട് ഡെക്കാണ്‍ ക്രോണിക്കിളാണ് ഈ വാര്‍ത്ത ആദ്യം വന്നത്.

പ്രിയയുടെ ആദ്യ ചിത്രമായ അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ ഇന്ത്യയും കടന്ന് ഓസ്ക്കർ വേദിയിൽ വരെയെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന താരമായി പ്രിയ ഇതിനോടകം മാറിക്കഴിഞ്ഞു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.