ചൈനയെ ഞെട്ടിച്ചും ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ചും ഇന്ത്യന്‍ നീക്കം

ന്യൂഡൽഹി : പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ചൈനയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യൻ നീക്കം. ഇന്ത്യയുടെ പുതിയ കരാറുകള്‍ ചൈനയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് . പാക്കിസ്ഥാനിലെ ഗദ്വാര്‍ തുറമുഖം, ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, മാലിദ്വീപിലെ ചില ദ്വീപുകള്‍ എന്നിവ പാട്ടത്തിനെടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയെ പ്രതിരോധത്തിലാക്കുന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തന്ത്രങ്ങള്‍.16 രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ സംഘടിപ്പിക്കുന്ന ‘മിലന്‍’ എന്ന നാവികാഭ്യാസത്തില്‍ ഉറക്കം നഷ്ടപ്പെട്ട ചൈനക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് ആണവശക്തിയായ ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ പുതിയ കരാറുകള്‍.

ഒമാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൈനിക താവളം നിര്‍മ്മിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇറാനുമായും ജപ്പാനുമായും കൂടുതല്‍ വിപുലമായ സഹകരണം ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നതും തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ്.ചൈനയുടെ ശത്രുക്കളെയെല്ലാം കൂടെ നിര്‍ത്തി ഇന്ത്യ നടത്തുന്ന നീക്കങ്ങളെ നയതത്ര വിദഗ്ധര്‍ നിര്‍ണായക നീക്കമായാണ് വിലയിരുത്തുന്നത്.ഒരേ സമയം അമേരിക്കയുമായും റഷ്യയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന അസാധാരണ നയതന്ത്ര മികവാണ് മോദി കാഴ്ചവയ്ക്കുന്നത്.അതേസമയം അധികം താമസിയാതെ ചൈനയെ കടത്തിവെട്ടി വന്‍ സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ചൈനയെ മാത്രമല്ല പാക്കിസ്ഥാനെയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നുണ്ട്.