അച്ഛന്റെ കൊലകത്തിക്കിരയായി പതിമൂന്ന്കാരി ..കാരണം ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: പിതാവിന്റെ ദുരഭിമാനക്കൊല കത്തിയ്ക്ക് ഇരയായി പതിമൂന്നുകാരി. ഡല്‍ഹിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. ഡല്‍ഹി സ്വദേശി സുധേഷ് കുമാര്‍ എന്നയാളാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. മകള്‍ ഒരു മൊബൈല്‍ കടയിലെ യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
വൈകുന്നേരം വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ മകള്‍ പിന്നീട് തിരിച്ചു വന്നില്ലെന്നായിരുന്നു പരാതി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം ഓവുചാലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

ഇതോടെ അന്വേഷണം ആരംഭിച്ച പോലീസിന് മകളുമായി സുധേഷ് കുമാര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് മകളെ കൊന്നത് അച്ഛന്‍ ആണെന്ന കാര്യം വ്യക്തമായത്. സുധേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു