സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശി; ആശ്ചര്യത്തോടെ അറബ് ലോകം

സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശി. 167 ജോഡി യുവതി യുവാക്കന്മാരോടൊപ്പമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ അല്‍ ബയ്ത് മിത്വാഹിദിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചടങ്ങിൽ പങ്കെടുക്കും. യു.എ.ഇയിലെ ഭരണാധികാരികള്‍ വിവാഹതിരാകുന്ന എല്ലാ ദമ്പതികളെയും അനുമോദിക്കുമെന്നും ഇതു ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിനു സഹായിക്കുമെന്നും അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.