മഹാരാഷ്ട്രയിലെ സ്‌പോൺസേർഡ് കർഷകസമരം, സമരത്തിലെ ക്രൂരതകൾ തുറന്നുകാട്ടി കർഷകൻ

മുംബൈ : ‘ആത്മഹത്യയല്ല പോരാട്ടമാണ് മാർഗ’മെന്ന സ്‌പോൺസേർഡ് മുദ്രാവാക്യവുമായി 180 കിലോമീറ്റർ ലോങ്ങ് മാർച്ചായി എത്തിയ കർഷകകർ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മാർച്ചിൽ പങ്കെടുത്ത നാഗ്പൂരിൽ നിന്നുള്ള കർഷക നേതാവ് ദിയോദാർ ദത്ത വ്യക്തമാക്കി. കണ്ണീരണിഞ്ഞു കൊണ്ടാണ് അദ്ദേഹം തങ്ങൾ കമ്മ്യൂണിസ്റ്റുകളാൽ വഞ്ചിക്കപ്പെട്ട വിവരം വ്യക്തമാക്കിയത്.

ഒരു രാഷ്ട്രീയ പാർട്ടിയോടും ബന്ധമില്ലാതെ തീർത്തും കർഷകരുടെ പ്രശ്നങ്ങൾ മഹരാഷ്ട്രാ സർക്കാരിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ഞങ്ങൾ സമര പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കിയത്. കർഷകർക്ക് പിന്തുണ നൽകുന്നു എന്ന് അറിയിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒപ്പം കൂടി യഥാർത്ഥ കർഷക മാർച്ചിനെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു.

നിരവധി പ്രതിസന്ധികള്‍ നേരിടുന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാനും സര്‍ക്കാര്‍ തയ്യാറാകാണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സമരത്തിനൊരുങ്ങിയ കർഷകരെ സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് ചതിയിൽ അകപ്പെടുത്തി മുതലെടുപ്പിന് ശ്രമിച്ചത്.

ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്ന് 30,000 പേരുമായി ആരംഭിച്ച പ്രക്ഷോഭം മുംബൈയിൽ എത്തിയപ്പോഴേക്കും കൊടിയ പീഡനങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ നിന്നും ഞങ്ങൾ സാധാരണ കർഷകർക്ക് നേരിടേണ്ടി വന്നത്. അവർ തരുന്ന ചുവന്ന തൊപ്പി ബലം പ്രയോഗിച്ച് ധരിപ്പിക്കുകയും ചെങ്കൊടി പിടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങൾ ഒരു രാഷ്ട്രീയ സമരമല്ല ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞ കർഷകരെ ചെങ്കൊടിയേന്തിയ ഗുണ്ടകൾ മർദ്ധിക്കുകയായിരുന്നു.

ചുമന്ന തൊപ്പിയും ചെങ്കൊടിയും പിടിക്കാത്തവർക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചു. നിവർത്തികേടുകൊണ്ട് ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊലപാതകക്കൊടി പലർക്കും പിടിക്കേണ്ടി വന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷക പ്രതിനിധികളെ ചര്‍ച്ചക്കുവിളിച്ചതിൽ വിരളി പൂണ്ട ഇടത് നേതാക്കൾ ഈ സമരം അട്ടിമറിക്കുമോ എന്നതാണ് എന്നെപ്പോലെയുള്ള സാധാരണ കർഷകർക്ക് ഭയമെന്നും ദിയോദാർ വ്യക്തമാക്കി