കുട്ടിക്കാലം മുതല്‍ പ്രണയിച്ചു, ദിവ്യയുടെയും വിവേകിന്റെയും വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു, അവസാനം അവര്‍ ഒളിച്ചോടി, ഇവര്‍ക്ക് താങ്ങും തണലുമായി നിന്നത് സുഹൃത്തുക്കള്‍ മാത്രം, കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് പോയപ്പോഴുണ്ടായത് നാലംഗസംഘത്തിന്റെ ജീവിതകഥ ഇങ്ങനെ

നവദമ്പതികളായ ദിവ്യയും വിവേകും പ്രതീക്ഷിച്ചില്ല കാട്ടുതീ തിന്നുകളയുമെന്ന കാര്യം. വളരെ സന്തോഷത്തോടെയാണ് ദിവ്യയും വിവേകും കൂട്ടുക്കാരും കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് പോയത്. കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു ഇവരുടേത്. എന്നാല്‍ ഇവരുടെ പ്രണയത്തിന് രക്ഷിതാക്കള്‍ കൂടെയില്ലായിരുന്നു. സുഹൃത്തുക്കള്‍ മാത്രമാണ് താങ്ങായി നിന്നത്.

വീട്ടുക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നവദമ്പതികള്‍ അവസാനം വീട് വിട്ടിറങ്ങി.സുഹൃത്തുക്കളായ തമിഴ്‌ശെല്‍വനും കണ്ണനും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഇവര്‍ വിശ്വാസിച്ചു. തമിഴ്ശല്‍വനും, കണ്ണനും ഇവരുടെ വിവാഹം നടത്തി കൊടുക്കുക മാത്രമല്ല, ഈറോഡില്‍ ഒരു വീടുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു. കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് എത്തിയപ്പോള്‍ അവര്‍ അറിഞ്ഞില്ല.

ഈ ലോകത്ത് നിന്ന് ഇത്രയും പെട്ടെന്ന് പോകാനാകുമെന്ന്.എന്നാല്‍ സന്തോഷകരമായ ഒരു ക്യാമ്പ അനുഭവം അതിവേഗം വലിയൊരു ദുരന്തമായി മാറുകയായിരുന്നു.വിവേകിനെയും തമിഴ്ശല്‍വനെയും കാട്ടുതീ വിഴുങ്ങി. കണ്ണനും മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലാണ്. ഇരുവര്‍ക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

ഈറോഡില്‍ പുതിയൊരുജീവിതെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു ദിവയും വിവേകും.നവദമ്പതികള്‍ അടുത്തുതന്നെ ദുബായിലേക്ക് പോകാനുള്ള തയ്യറെടുപ്പിലായിരുന്നു.എന്നാല്‍ ദുരന്തമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദിവ്യയുടെയും വിവേകിന്റെയും കുടുംബങ്ങള്‍ ഒന്ന് കാണാന്‍ പോലും എത്തിയില്ല.

കണ്ണന്റെയും തമിഴ്‌ശെല്‍വന്റെയും കുടുംബങ്ങള്‍ ദുരന്തമറിഞ്ഞ് മധുരയില്‍ എത്തി. ഇവര്‍ നാലുപേരും ഉറ്റസുഹൃത്തുക്കളായിരുന്നുവെന്നും കണ്ണന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതാദ്യമായിട്ടാണ് എല്ലാവരും കൂടി ട്രക്കിംഗിന് പുറപ്പെട്ടത്. വിവരം വീട്ടില്‍ അറിയിച്ചിരുന്നു.വൈകുന്നേരം അവരെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല.