രാജേശ്വരിയുടെ അഹങ്കാരത്തിനെതിരെ പോലീസുകാര്‍ തന്നെ ഒടുവില്‍ സഹികെട്ട് രംഗത്ത് വന്നു

ജിഷയുടെ അമ്മയ്ക്ക് നല്‍കി വന്നിരുന്ന പോലിസ് സുരക്ഷ അവസാനിപ്പിച്ചു; പോലീസുകാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കാനും മുടി ചീകികെട്ടിക്കാനും വരെ തുനിയുന്ന രാജേശ്വരിയുടെ അഹങ്കാരത്തിനെതിരെ പോലീസുകാര്‍ തന്നെ ഒടുവില്‍ സഹികെട്ട് രംഗത്ത് വന്നു.

ജിഷയുടെ അമ്മയ്ക്ക് നല്‍കി വന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു. പ്രതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ ആയതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണിയില്ലെന്നും അതുകൊണ്ട് രാജേശ്വരിയുടെ സുരക്ഷാ ജോലിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വനിതാ പോലീസുകാര്‍ ഒന്നിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി.എന്നാല്‍, തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നാണ് രാജേശ്വരിയുടെ വാദം.

അതേസമയം, രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ പോലീസുകാര്‍ക്ക് കഴിയാത്തതാണ് സുരക്ഷ പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പറയുന്ന കാര്യങ്ങള്‍ ചെയ്തു തന്നില്ലെങ്കില്‍ പോലീസുകാര്‍ക്ക് എതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുജോലിയ്ക്ക് പുറമേ മുടി ചീകിക്കെട്ടി നല്‍കാന്‍ വരെ രാജേശ്വരി നിര്‍ബന്ധിച്ചിരുന്നതായും പോലീസുകാര്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.