ഒരാഴ്ച മുന്‍പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുംകാണാതായ ന വവധുവിനെ മൂന്നു യുവാക്കളോടൊപ്പം കണ്ടെത്തി; കാറില്‍ ഇരുന്നു മയക്കുമരുന്ന് കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ പോലിസ് പിടികൂടിയത് ഇങ്ങനെ

കഴിഞ്ഞദിവസം രാത്രി കാറില്‍ കറങ്ങുന്നതിനിടെ മൂന്നു യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ നവവധുവാണെന്ന് പോലീസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്നുപേരോടൊപ്പമാണ് 19കാരിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

യുവതി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്നും പിടിക്കപ്പെട്ട മൂന്നു യുവാക്കളും ലഹരി മാഫിയാ ബന്ധമുള്ളവരാണെന്നുമാണ് പോലീസിനു കിട്ടിയ സൂചന. യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിനു മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് പോലീസ് യുവാക്കള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല.

പഠനകാലത്തുതന്നെ യുവതി മയക്കുമരുന്നുകളുടെ അടിമയായിരുന്നുവത്രേ. ആറുമാസം മുന്‍പ് വിവാഹത്തോടെ മയക്കുമരുന്ന് ഉപയോഗം നിര്‍ത്തിയ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആയിരുന്നു. കഴിഞ്ഞയിടെ ഭര്‍ത്താവ് ഗള്‍ഫിലേയ്ക്കു പോയപ്പോഴാണ് ഇവര്‍ വീണ്ടും ലഹരിസംഘങ്ങളുമായി അടുത്തത്. ഒരാഴ്ചമുന്‍പ് വീട്ടിലേയ്‌ക്കെന്നും പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങി. തിരിച്ചുവരാതിരുന്നതിനെതുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് യുവാക്കളോടൊപ്പം യുവതി പോലീസ് പിടിയില്‍ ആയത്.